Spread the love

വിപണിയിൽ തരംഗമാകാൻ പുതിയ ഫോണുമായി ഇൻഫിനിക്‌സ്‌. ആകർഷകമായ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി ‘ ഇൻഫിനിക്സ് നോട്ട് 60 പ്രോ’ (Infinix Note 60 Pro) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 31,999 രൂപയാണ് ഈ ഡിവൈസിന്റെ പ്രാരംഭ വില.

video
play-sharp-fill

റാം (RAM) വില വർദ്ധനവും സ്‌മാർട്ട്ഫോൺ കയറ്റുമതിയിലെ ഇടിവും നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരുപിടി ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് എത്തിയിരിക്കുന്നത്.

ആദ്യ നോട്ടത്തിൽ പ്രമുഖ പ്രീമിയം ഫോണുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ലാർജ് ക്യാമറ മോഡ്യൂൾ ഡിസൈൻ. അലുമിനിയം ഫ്രെയിം നൽകിയിട്ടുള്ളതിനാൽ മികച്ച ഇൻ-ഹാൻഡ് ഫീൽ ഫോൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7.4mm മാത്രം കനമുള്ള ഈ സ്ലീക്ക് ഫോണിന് 200 ഗ്രാമിൽ താഴെ മാത്രമാണ് ഭാരം. ആപ്പിളിൻ്റെ ആക്ഷൻ ബട്ടണിന് സമാനമായി ഫോണിന്റെ ഇടതുവശത്ത് “വൺ-ടാപ്പ്” ബട്ടൺ നൽകിയിട്ടുണ്ട്. കൂടാതെ വലതുവശത്തായി ഹൃദയമിടിപ്പും (Heart Rate), രക്തത്തിലെ ഓക്‌സിജൻ്റെ അളവും അളക്കാനുള്ള സെൻസറും ക്രമീകരിച്ചിരിക്കുന്നു. പൊടിയെയും വെള്ളത്തേയും പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഇതിനുണ്ട്.