Spread the love

തൃശൂർ: എടത്തിരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അനൂപിനെയാണ് (42) തൃശ്ശൂർ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടില്‍ അനീഷ് (43) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച വൈകീട്ട് ഏഴു മണിയോടെ അനീഷും, അനൂപും ഉള്‍പ്പെടെ അഞ്ചംഗ സുഹൃത്തുക്കള്‍ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും, അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താല്‍ അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ അനീഷിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു.

കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധു വീട്ടില്‍ നിന്നുമാണ് തൃശ്ശൂർ റൂറല്‍ പൊലീസ് പിടികൂടിയത്. അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കയ്പമംഗലം എസ് എച്ച്‌ ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group