
തിരുവനന്തപുരം: സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേക്ക് എത്തിയപ്പോള്‍ ദൈവനാമത്തിന് പകരമായി സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മന്ത്രിമാരുണ്ട്.
ഒന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും മറ്റൊന്ന് സിഎംപിയുടെ സിപി ജോണുമാണ്. ഷിബു ബേബി ജോണിന്റെ നിയമസഭ പ്രവേശം ഇതാദ്യമായാല്ല, എംഎല്‍എയും മന്ത്രിയുമെല്ലാമായി അദ്ദേഹം തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിണ്ട്. എന്നാല്‍ സിപി ജോണ്‍ നിയമസഭയുടെ കാര്യത്തില്‍ കന്നിയങ്കത്തിലാണ്, എംഎല്‍എയും മന്ത്രിയുമെല്ലാമായി ഇത് അദ്ദേഹത്തിന്റെ ആദ്യ ഊഴം.
കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പലപ്പോഴും വമ്പന്‍ ട്വിസ്റ്റുകള്‍ക്ക് വഴിമാറിക്കൊടുത്തിട്ടുള്ളതാണ്. ഒരു പാര്‍ട്ടി വിട്ട് പല പാര്‍ട്ടികളിലേക്ക് ചേക്കേറിയവര്‍ ധാരാളം. സിപി ജോണിനും അത്തരത്തിലൊരു ചരിത്രമുണ്ട്. എന്നാല്‍ ആ ചരിത്രത്തിന് വെറും പാര്‍ട്ടി മാറലിന്റെ കഥയല്ല പറയാനുള്ളത്, മറിച്ച് വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിന്റെ പരിശ്രമത്തിന്റെയും കൂടി കഥകള്‍ പറയാനുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് നിയമസഭയിലേക്ക്
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നാണ് സിപി ജോണ്‍ എന്ന നേതാവ് ഉദയം കൊള്ളുന്നത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് 1957 ഏപ്രില്‍ 22ന് അദ്ദേഹം ജനിച്ചത്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിത്ത അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് തന്നെ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1980 മുതല്‍ 1985 വരെയായിരുന്നു ജോണ്‍ എസ്‌എഫ്‌ഐയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചത്. ഈ പദവികളിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകൂടിയായിരുന്നു അദ്ദേഹം. എസ്‌എഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും വിദ്യാര്‍ഥി പ്രതിനിധിയായി.
സിപിഎമ്മില്‍ നിന്ന് സിഎംപിയിലേക്ക്
എസ്‌എഫ്‌ഐയില്‍ നിന്നും സിപിഎമ്മിലേക്ക് മുതിര്‍ന്ന ജോണ്‍ സംഘടനാ തലത്തില്‍ സജീവമായി തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 1985 കളോടെ പാര്‍ട്ടിയുടെ നിലപാടുകളില്‍ മാറ്റം വേണമെന്ന ആവശ്യവുമായി എംവി രാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. ഈ സമയത്ത് രാഘവന്റെ നിലപാടുകളോടൊപ്പം നില്‍ക്കാനാണ് ജോണ്‍ തീരുമാനിച്ചത്.
പാര്‍ട്ടിക്കുള്ള അതൃപ്തി രൂക്ഷമായതോടെ സിപിഎം വിട്ട രാഘവനൊപ്പം സിപി ജോണും ഉണ്ടായിരുന്നു. പിന്നീട് 1986 ലാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി (സിഎംപി) എംവി രാഘവന്‍ രൂപീകരിക്കുന്നത്. 2014 മുതല്‍ സിപി ജോണ്‍ ആണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. കഴിഞ്ഞ 36 വര്‍ഷമായി യുഡിഎഫ് ഏകോപന സമിതിയിലും അംഗമാണ് അദ്ദേഹം.
യുഡിഎഫിനോടൊപ്പം എക്കാലവും
സാമ്പത്തികവിദഗ്ധായ സിപി ജോണിന്റെ അനുഭവ സമ്പത്ത് എകെ ആന്റണി സര്‍ക്കാരിന്റെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നട്ടെല്ലായിരുന്നു. പത്ത് വര്‍ഷത്തോളം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം, കൃഷി-തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പ്രയത്‌നിച്ചു.
ഫിസ്‌ക്‌സില്‍ ബിരുദം, എല്‍എല്‍ബി, എല്‍എല്‍എം തുടങ്ങിയതാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. നിരവധി പുസ്തകങ്ങളും രചിച്ച അദ്ദേഹം, കുന്നകുളത്ത് നിന്ന് നേരത്തെ ജനവിധി തേടിയിരുന്നുവെങ്കിലും പരാജയം നേരിട്ടു. നിലവില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കുള്ള യാത്ര പ്രവര്‍ത്തന രംഗത്തെ മികവിനുള്ള അംഗീകരമായും വിലയിരുത്താം. അരുണയാണ് ഭാര്യ, അപര്‍ണ, അഞ്ജന എന്നിവര്‍ മക്കളാ







