
ആലപ്പുഴ വള്ളികുന്നത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. ഇഷ്ടിക ചൂളയിൽ വച്ചുണ്ടായ സംഘർഷത്തിലാണ് ബംഗാൾ സ്വദേശി 42കാരനായ ഹേമന്ത് കൊല്ലപ്പെട്ടത്. പ്രതി സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് പിടികൂടി. അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എആർ ബ്രിക്സ് എന്ന് സ്ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം. ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ പ്രതി സോനായിയും ആശുപത്രിയിൽ ചികിത്സയിലാണ്.






