
വൈക്കം: എസ് എൻഡി പിയോഗം ചെമ്മനത്തുകര വടക്ക് ശാഖായോഗത്തിലെ ചെമ്പഴന്തി കുടുംബ യൂണിറ്റിൻ്റെ 20ാമത് വാർഷിക പൊതുയോഗം നടത്തി. പുന്നയ്ക്കാ പള്ളി പി.വി.ഷാജിമോൻ്റെ വസതിയിൽ നടന്ന വാർഷിക യോഗത്തിൻ്റെ ഭദ്ര ദീപ പ്രകാശനം വൈക്കം എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് നിർവഹിച്ചു.
ശാഖായോഗങ്ങൾ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകി വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പിൻതുണ നൽകണമെന്ന് യൂണിയൻ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. തുടർന്ന് ഗുരുദേവ ക്ഷേത്ര മേൽശാന്തി എം.ഡി ഷിബു ശാന്തി പട്ടശേരിയുടെ മുഖ്യ കാർമികത്വത്തിൽ ഹോമ മന്ത്ര ജപയജ്ഞം നടന്നു.
ബാലവേദി അധ്യാപകൻ വി.വി.കനകാംബരൻ മാസ്റ്റർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന വാർഷിക സമ്മേളനം ശാഖ പ്രസിഡൻ്റ് പുഷ്പൻനമ്പ്യത്ത് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ബിജിലാൽലാൽഭവൻ അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിറ്റ് കൺവീനർ ഗീതാ പ്രസന്നൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പി.വി.ഷാജിമോൻ , വി.വി. കനകാംബരൻ മാസ്റ്റർ, അഭിലാഷ് തുണ്ടത്തിൽ, ലക്ഷ് മണൻ അരിശേരി, രമേഷ് കോക്കാട്ട്, സുമകുസുമൻ, സുഭാഷിണിഷെൻരാജ്,ഹൈമതി മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.







