Spread the love

തിരുവനന്തപുരം: കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മാധ്യമങ്ങളോട് ചോദ്യവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ.

video
play-sharp-fill

എന്താ കറുത്ത കാറിന് കുഴപ്പം. ഈ സഹചര്യത്തിൽ പുതിയ കാർ വാങ്ങിയാൽ അത് തെറ്റായ സന്ദേശം നൽകും.

ഏത് വണ്ടിയാണോ ലഭ്യം അത് ഉപയോഗിക്കും. പുതിയ കാര്‍ വാങ്ങിയാൽ ആരും ഒന്നും പറയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ അത് തെറ്റായ സന്ദേശമാകും. 10,000 കിലോ മീറ്റോറോ ഒരു ലക്ഷം കിലോ മീറ്ററോ ഓടിയ വണ്ടിയാണേലും അത് സ്വീകരിക്കും.

ഭയങ്കര ലാളിത്യമുള്ളയാളാണെന്ന് അവകാശപ്പെടുന്നില്ല.

ഫുൾ കോൺവോ ഉണ്ടാവില്ല. എസ്കോർട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പൊലീസ് സമ്മതിച്ചില്ല.

മൂന്ന് വണ്ടികൾ കൂടുതല്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

മുമ്പ് കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ചവരെ തെറ്റ് പറയില്ല.

മുഖ്യമന്ത്രിയുടെ സുരക്ഷ കേന്ദ്രമടക്കം നോക്കുന്നതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.