Spread the love

തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) തിരുവനന്തപുരം നഗരത്തിൽ രാവിലെ ഏഴ് മുതല്‍ ഗതാഗത നിയന്ത്രണം. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രം. രാവിലെ 8 മണിക്കുള്ളില്‍ സ്റ്റേഡിയത്തില്‍ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും.

video
play-sharp-fill

പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തില്‍ ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞക്ക് എത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പാലോട് രവി അറിയിച്ചു.

സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്മീഷണർ കാർത്തിക് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻട്രല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേന രാവിലെ 8 മണി മുതല്‍ ആളുകളെ കടത്തിവിടും. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ ലോക്ഭവനിലേക്ക് പോകും. ഓരോ ജില്ലയില്‍ നിന്നുള്ളവർക്ക് വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുമെന്നും കമ്മീഷണർ കാർത്തിക് കൂട്ടിച്ചേര്‍ത്തു.