Spread the love

മലപ്പുറം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു. ശനിയാഴ്ച പകല്‍ 12.45 നാണ് സംഭവം.

video
play-sharp-fill

പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ ആണ് മരിച്ചത്. പൂക്കൊളത്തൂര്‍ സിഎച്ച്‌എംഎച്ച്‌എസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷംസാന്‍.

കുളി മുറിയില്‍ കയറിയ ഷംസാനെ മാതാവ് പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ മാതാവ് വാതില്‍ പൊളിച്ചു നോക്കി. വെന്റിലേറ്ററില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച്‌ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.