Spread the love

പത്തനംതിട്ട: ശബരിമലയില്‍ പൂജാസാധനങ്ങളുടെ പേരില്‍ വർഷങ്ങളായി വൻതട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി.

video
play-sharp-fill

കുറഞ്ഞത് ഒരു ദശാബ്ദമായി തുടരുന്ന ഈ ക്രമക്കേടില്‍ ചില മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്ക് നിർണായക പങ്കുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സ്വർണക്കൊള്ള കേസില്‍ പ്രതികളായിരുന്ന ഉദ്യോഗസ്ഥർ ഈ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന കാലത്തും തട്ടിപ്പ് തുടർന്നുവെന്ന വിവരവും റിപ്പോർട്ടിലുണ്ട്. എത്രത്തോളം സാമ്പത്തിക നഷ്ടമാണ് ദേവസ്വത്തിന് സംഭവിച്ചതെന്ന് കണ്ടെത്താൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് വിജിലൻസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതിയില്‍ സമർപ്പിച്ച പ്രത്യേക കമ്മിഷണറുടെ റിപ്പോർട്ടിലും സമഗ്ര ഓഡിറ്റിംഗിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
കൊല്ലം സ്വദേശിയായ വ്യവസായി സുനില്‍ കുമാർ, അഥവാ സുനില്‍ സ്വാമി, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ശബരിമലയിലെ നിത്യപൂജകള്‍ക്കായി സാധനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി.

പൂജയ്ക്കാവശ്യമായ അരി, അവല്‍, ശർക്കര, പഴം, കൊട്ടത്തേങ്ങ, പച്ചത്തേങ്ങ, ചുക്ക്, ജീരകം, ഏലയ്ക്ക, മഞ്ഞള്‍, കുരുമുളക്, പട്ട്, തോർത്ത് തുടങ്ങി ഏകദേശം 54 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് വിവിധ പൂജകള്‍ക്കായി നല്‍കിയിരുന്നത്. എന്നാല്‍ ഈ സാധനങ്ങള്‍ ദേവസ്വം സ്റ്റോറിലെ ഔദ്യോഗിക അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.