
കോട്ടയം: കോട്ടയം നഗര ഹൃദയം ആകർഷകമാക്കാൻ നഗരസഭ പദ്ധതി തയാറാക്കി. തിരുനക്കര മൈതാനം, ഗാന്ധി സ്ക്വയർ , സെന്‍ട്രല്‍ ജംഗ്ഷൻ എന്നിവിടങ്ങൾ നവീകരണത്തിനു തയാറെടുക്കുകയാണ്.
ജില്ലയുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാക്കി ഈ മൂന്ന് സ്ഥലങ്ങളെയും മാറ്റുമെന്ന് നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ ആര്‍ക്കിടെക്ട് അസോസിയേഷനുമായി ചേര്‍ന്നാണ് നഗരസഭ തിരുനക്കര മൈതാനത്തിന്റെയും ഗാന്ധിപ്രതിമയുടെയും സെന്‍ട്രല്‍ ജംഗ്ഷന്റെയും സൗന്ദര്യവത്കരണം നടത്തുന്നത്. നരഗസഭയുടെ ആവശ്യങ്ങള്‍ ആര്‍ക്കിടെക്ട് അസോസിയേഷനുമായി പങ്കുവച്ചിട്ടുണ്ട്. അവര്‍ ഡിസൈനും മറ്റും പങ്കുവച്ചാല്‍ ഉടൻതന്നെ നവീകരണ പ്രവര്‍ത്തനങ്ങളാരംഭിക്കും. മൈതാനത്തിന്റെ ചുറ്റുമതിലടക്കം പൊളിച്ചുള്ള നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്.
ആളുകളെ ആകര്‍ഷിക്കത്തക്കവിധത്തില്‍ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമുണ്ടാക്കുമെന്നും ചെയര്മാന് പറഞ്ഞു. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസമാകുമ്പോഴേക്കും നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മൈതാനവും ഗാന്ധിപ്രതിമയും കോട്ടയം നഗരത്തിന്റെ ഹൃദയമാണ്. നിരവധി ചരിത്ര-സാസ്കാരിക സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഇവിടേക്ക് കാലത്തിനനുസരിച്ചുള്ള നവീകരണം ഇനിയും എത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലായെന്നുള്ളതു തന്നെയാണ് ആളുകള്‍ എത്താന്‍ മടിക്കുന്നതിനുള്ള കാരണം. ആധുനിക സൗകര്യങ്ങളോടെ നവീകരണം പൂര്‍ത്തിയാകുന്പോള്‍ നഗരത്തിലെത്തുന്നവര്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും അനുയോജ്യമായ ഇടമായി തിരുനക്കര മാറുമെന്നാണ് പ്രതീക്ഷ.







