Spread the love

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകൻ പോകുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡൽഹിയിലെ വീട്ടില്‍ തുടരുന്നു.

video
play-sharp-fill

അദ്ദേഹത്തിന്‍റെ കുടുംബവും ഡൽഹിയില്‍ തന്നെയാണ്. കേരളത്തിലേക്ക് പോകണോയെന്ന് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും തീരുമാനിക്കുക.

കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിർണായകമായ കെസിയുടെ ഡൽഹിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച്‌ ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
എന്നാല്‍, ഇന്നലെ രാഹുല്‍ ഗാന്ധി – മല്ലികാര്‍ജുൻ ഖർഗെ നിര്‍ണായക കൂടിക്കാഴ്ച നടന്നപ്പോള്‍ കെസി വീട്ടില്‍ തന്നെയായിരുന്നു.
ഖര്‍ഗെ വിളിപ്പിക്കും എന്ന് റിപ്പോർട്ടുകള്‍ വന്നെങ്കിലും അതുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന വി ഡി സതീശൻ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മകള്‍ ഉണ്ണിമായയും ചേട്ടന്‍റെ മകള്‍ അമ്മുവും വിഡിക്കൊപ്പം ഉണ്ട്.

രമേഷ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലുമുണ്ട്.