Spread the love

കോട്ടയം:യു.ഡി.എഫിന്റെ ചരിത്രത്തിലാദ്യമായി ജില്ലയില്‍ ഒമ്പത്‌ സീറ്റുകളിലും വിജയിച്ചുവെങ്കിലും നന്ദി പറയാനോ വിജയാഹ്‌ളാദം നടത്താനോ കഴിയാതെ യു.ഡി.എഫിന്റെ നിയുക്‌ത എം.എല്‍.എ.മാര്‍.
ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയെച്ചൊല്ലി മൂന്നു തട്ടിലായതോടെയാണ്‌ വിജയാഹ്‌ളാദം അനിശ്‌ചിതമായി നീളുന്നത്‌.

video
play-sharp-fill

ജില്ലയില്‍ മൂന്നു വിഭാഗങ്ങളും ശക്‌തരാണ്‌.അതുകൊണ്ട്‌ തന്നെ പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങള്‍ എതിരാകുമോ എന്ന ആശങ്കയാണ്‌ നിയുക്‌ത എം.എല്‍.എ.മാര്‍ക്കുള്ളത്‌.കോട്ടയം ഡി.സി.സി. പ്രസിഡന്റും നിയുക്‌ത ഏറ്റുമാനൂര്‍ എം.എല്‍.എയുമായ നാട്ടകം സുരേഷ്‌ അടക്കമുള്ളവര്‍ കെ.സി. വേണുഗോപാല്‍ പക്ഷത്താണ്‌.വി.ഡി.സതീശനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എ.മാരും കോട്ടയത്ത്‌ ഉണ്ട്‌.വി.ഡി.സതീശന്‌ അനുകൂലമായി ശക്‌തമായ പ്രകടനം നടന്ന ജില്ലകളിലൊന്ന്‌ കോട്ടയമാണ്‌.

ജില്ലയില്‍ ഒമ്പത്‌ നിയോജക മണ്ഡലങ്ങളിലും വി.ഡി. സതീശനെ അനുകൂലിച്ച്‌ പ്രകടനം നടന്നിരുന്നു.പഞ്ചായത്ത്‌ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ്‌ പ്രകടനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.മാത്രമല്ല. നേതാക്കളെ അനുകൂലിച്ചുള്ള ്‌ഫ്ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന്‌ കെ.പി.സി.സി.യും അതുപോലെതന്നെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥികളും ആവശ്യപ്പെട്ടെങ്കിലും പേരിന്‌ മാത്രമാണ്‌ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്‌തത്‌.
ഇതിനിടെ ഇന്നലെയും പുതിയ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്‌.സോഷ്യല്‍ മീഡിയാ കാമ്പയിനും സജീവമാണ്‌.ചങ്ങനാശേരിയില്‍ നിയുക്‌ത എം.എല്‍.എ. വിനു ജോബും ഏറ്റുമാനൂരില്‍ എം.എല്‍.എ. നാട്ടകം നുരേഷും രണ്ടു ദിവസമായി നന്ദി പറയാന്‍ പ്രചാരണം നടത്തുന്നുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുള്ള എം.എല്‍.എമാരാണ്‌ ആശങ്കയിലുള്ളത്‌. പര്യടനത്തിന്‌ എത്തിയാല്‍ ഗ്രൂപ്പിന്റെ പേരിലുള്ള എതിര്‍പ്പ്‌ പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുമെന്ന ആശങ്കയാണ്‌ ജനങ്ങളിലേക്ക്‌ ഇറങ്ങാന്‍ എം.എല്‍.എമാര്‍ക്ക്‌ തടസമാകുന്നത്‌. ഹൈക്കമാന്‍ഡ്‌ ആരെയെങ്കിലും ഉടന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നും അതോടെ വിവാദങ്ങള്‍ സ്വയം കെട്ടടങ്ങുമെന്നുമാണ്‌ നിയുക്‌ത എം.എല്‍.എമാരുടെ പ്രതീക്ഷ. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ ജില്ലയിലെ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ വീണ്ടും മാറിയേക്കാമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്‌.

വീണ്ടും സതീശന്‍ അനുകൂലികളുടെ ഫ്‌ളക്‌സ്
ബോര്‍ഡുകള്‍

നേതൃത്വം വിലക്കിയിട്ടും വീണ്ടും സതീശന്‍ അനുകൂലികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കടുത്തുരുത്തിആപ്പാഞ്ചിറ മാന്നാറിലും, മുളക്കുളത്തുമാണ്‌
വി.ഡി. സതീശന്‌ അനുകൂലമായി ബോര്‍ഡ്‌ സ്‌ഥാപിച്ചത്‌. നിലപാടിന്റെ രാജകുമാരന്‍ എന്ന തലവാചകത്തോടെ നിയുക്‌ത മുഖ്യമന്ത്രി, കേരള ജനതയുടെ ചോയ്‌സ് വി.ഡി. സതീശന്‍ എന്നെഴുതിയ ഫ്‌ള്‌ക്സ്‌ ബോര്‍ഡാണ്‌ മാന്നാറില്‍ വെച്ചത്‌.യു.ഡി.എഫ്‌. ഇലക്ഷന്‍ കമ്മറ്റി ഓഫീസിന്‌ മുന്നിലാണ്‌ ഇത്തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്‌ ഉള്ളത്‌. ആരാണ്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചതെന്നു വ്യക്‌തമാക്കിയിട്ടില്ലെങ്കിലും യു.ഡി.എഫ്‌. പ്രവര്‍ത്തകരാണെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌. മുളക്കുളത്ത്‌ ജനകീയ സമിതിയുടെ പേരിലാണ്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. പട നയിച്ചവന്‍ നാട്‌ ഭരിക്കട്ടെ ജനഹിതം മാനിക്കുക എന്നെഴുതിയ ബോര്‍ഡ്‌ ജങ്‌ഷനിലാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌.

കടുത്തുരുത്തി മാന്നാറില്‍ കോണ്‍ഗ്രസിനും, മുസ്ലിം ലീഗിനും, കേരള കോണ്‍ഗ്രസിനും ശക്‌തമായ സ്വാധീനമുള്ള മേഖലയിലാണ്‌ വി.ഡി. സതീശനെ പുകഴ്‌ത്തി ബോര്‍ഡ്‌ സ്‌ഥാപിച്ചത്‌. വി.ഡി. സതീശനെ മാറ്റിനിര്‍ത്തി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനു ള്ള തീരുമാനം വന്നാല്‍ പരസ്യ പ്രതിഷേധത്തിനിറങ്ങാനാണ്‌ പ്രദേ ശത്തെ യു.ഡി.എഫ്‌. പ്രവര്‍ത്തകരുടെ തീരുമാനം. ഏതാനും ദി വസംമുമ്പാണ്‌ കുറുപ്പന്തറയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ഫ്രാന്‍സിസ്‌ (പ്രിന്‍സ്‌) വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണ മെന്നാവശ്യപ്പെട്ട്‌ പെട്രോള്‍ ദേഹത്തൊഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌.