Spread the love

തിരുവനന്തപുരം: പത്ത് ദിവസമായി സെക്രട്ടേറിയേറ്റിൽ നാഥനില്ലാത്ത അവസ്ഥയാണ്.

video
play-sharp-fill

ഉദ്യോഗസ്ഥ തലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പല പ്രധാനപ്പെട്ട ഫയലുകളിലും തീരുമാനം എടുക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നിരുന്ന ഒരുമാസത്തേക്കാൾ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ കാവൽ മുഖ്യമന്ത്രി ആണെങ്കിലും ഭരണകാര്യങ്ങളിൽ ഇടപെടുന്നില്ല. മുഖ്യമന്ത്രി രാജിക്കത്തു നൽകുമ്പോൾ കാവൽ മന്ത്രിസഭ തുടരാൻ ഗവർണർ നിർദേശിക്കുകയാണ് പതിവ്.

എന്നാൽ, ഇത്തവണ മുഖ്യമന്ത്രിയോട് മാത്രം തുടരാനാണ് ഗവർണർ നിർദേശിച്ചത്.

ജൂൺ മാസത്തിൽ സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ നടത്താനോ അധ്യാപക പരിശീലനത്തിൽ തീരുമാനമെടുക്കാനോ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ ദിവസം മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ച നാല് യുവാക്കളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതത്.

അത്യാവശ്യ ഫയലുകളിൽ ഉദ്യോഗസ്ഥർ തീരുമാനം തുടരുമ്പോൾ പുതിയ സർക്കാർ വരട്ടെ എന്ന നിലപാടിലാണ് വകുപ്പ് സെക്രട്ടറിമാർ.

അല്ലെങ്കിൽ ചീഫ് സെക്രട്ടറി പറയട്ടെ എന്നാണ് പറയുന്നത്.