Spread the love

തിരുവനന്തപുരം:  പ്രതിപക്ഷ നേതൃസ്ഥാനത്തിൽ പിണറായി വിജയന്‍റെ തീരുമാനം കാത്ത് സിപിഎം.

video
play-sharp-fill

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഎം നേതൃയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ടയിലും പ്രതിപക്ഷ നേതൃസ്ഥാനം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള സിപിഎം തീരുമാനം വൈകുന്നതാണ് ശ്രദ്ധേയമാകുന്നത്.

പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന് ശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന സൂചനകളാണ് പുറത്തുവരുന്നത്.

കേരള ഘടകം തീരുമാനിക്കട്ടെ എന്ന പൊതു നിലപാടിലേക്ക് എത്തിയെങ്കിലും പിണറായി തുടരുന്നതിൽ പിബി അംഗങ്ങളിൽ ചിലർക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം