
ചെന്നൈ: തമിഴ്നാട്ടിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി.
മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിശ്വസതനായ ധനകാര്യ സെക്രട്ടറിയെ മാറ്റി.
ഉദയചന്ദ്രന് പകരം എം എ സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി വിജയ്യുടെ ഓഫീസില്‍ ഒരു മലയാളി കൂടി ഉണ്ടെന്നതും ശ്രദ്ധേയമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളിയായ വി വിഷ്ണുവിനെയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ആണ് വി വിഷ്ണു കൊച്ചി സ്വദേശിയാണ്.
മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയ ചീഫ് സെക്രട്ടറി എം മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്നു ഇദ്ദേഹം. ടാസ്മാക് എംഡിയെയും മാറ്റി.







