Spread the love

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത.

video
play-sharp-fill

ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസില്‍ നടന്ന നറുക്കെടുപ്പില്‍ തൃശൂര്‍ വെള്ളനിക്കര കടവില്‍ വീട്ടില്‍ കെ.ആര്‍.രഞ്ജിത്തിന് ഹോം തിയേറ്റര്‍ സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ ദിവസം തൃശൂര്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.

കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് ബജാജ് ഫിന്‍സര്‍ സൗത്ത് റീജണല്‍ മാനേജര്‍ ഹരിദാസ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.

ഇന്‍ഫ്‌ളുവന്‍സര്‍ അലക്‌സ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ബെസ്റ്റിന്‍ ജേക്കബ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട്‌സുമാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ സാമുവേല്‍ ഓക്‌സിജന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍.

ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും.

നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.