ക്രൈം ഡെസ്‌ക്
പാമ്പാടി: ബൈക്കിലെത്തിയ ഗുണ്ടാ സംഘം വീടിനുള്ളിൽ കയറി വയോധികനെ അടിച്ചു വീഴ്ത്തി. അടിയേറ്റു വീണ വയോധികന്റെ കാൽ ഗുണ്ടാ സംഘം അടിച്ചൊടിച്ചു. വീടിന്റെ വാതിൽ തട്ടിത്തുറന്ന് അകത്തു കയറിയ ഗുണ്ടാ സംഘം വയോധികനെ ചവിട്ടി വീഴ്ത്തിയ ശേഷം കാൽ തല്ലി ഒടിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വെള്ളക്കൂട്ടിൽ സാബു ചാക്കോ (67)യെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നാലരയോടെ പാമ്പാടി മീനടം കുറ്റിക്കലിലായിരുന്നു അക്രമം. ബൈക്കിൽ എത്തിയ ഗുണ്ടാ അക്രമി സംഘം റോഡരികിൽ എത്തിയ ശേഷം വെള്ളക്കൂട്ടിൽ വീട് ചോദിക്കുകയായിരുന്നു. വീട്ടിൽ എത്തിയ ശേഷം വാതിലിൽ തട്ടി വിളിച്ചു. വാതിൽ തുറന്ന് എത്തിയ സാബുവിനെ മറ്റൊന്നും നോക്കാതെ കമ്പിവടിയക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ സാബു നിലത്ത് വീണതും, രണ്ടു കാലിലും കമ്പി വടി കൊണ്ട് അടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ഗുണ്ടാ സംഘം ഓടിരക്ഷപെട്ടു. അക്രമികളിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു. മറ്റൊരാൾ കമ്പിവടിയുമായാണ് വീട്ടിൽ എത്തിയത്. നാട്ടുകാർ ചേർന്ന് വാഹനത്തിൽ സാബുവിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് മക്കളാണ് സാബുവിനുള്ളത്. ആക്രമണം ഉണ്ടാകുന്നതിന് തൊട്ടു മുൻപാണ് സാബുവിന്റെ ഏറ്റവും ഇളയ മകൻ വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്. ആക്രമണം നടത്തിയ സംഘത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായും, ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ യു.ശ്രീജിത്ത് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.