Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിനെതിരെ പെൺവിഷയം ഉൾപ്പെടെ ഉന്നയിച്ചു കൊണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്ത് പോസ്റ്റർ. ജീവനക്കാരായ സ്ത്രീകളുമായി ബന്ധമുണ്ടെന്നും പലർക്കും വഴിവിട്ട സഹായങ്ങൾ ചെയ്തെന്നും പോസ്റ്ററിൽ പറയുന്നു.

video
play-sharp-fill

ലക്ഷങ്ങൾ ചെലവിട്ട് ആശുപത്രി ജീവനക്കാരായ രണ്ട് വനിതകൾക്ക് വീട് വച്ചു കൊടുത്തുവെന്നും പോസ്റ്ററിൽ പറയുന്നു.
കോടികളുടെ അഴിമതിക്ക് പുറമേ മരുന്ന് കമ്പനികളിൽ നിന്ന് ലക്ഷങ്ങൾ കമ്മിഷൻ കൈപ്പറ്റിയെന്നും പോസ്‌റ്ററിലുണ്ട്.

മെഡിക്കൽ കോളജ് ഭാഗത്ത് വ്യാപകമായ പോസ്റ്ററുകളിൽ പറയുന്നതിങ്ങനെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്ത്രീ ബന്ധമുള്ളയാളും മദ്യപാനിയുമായ സൂപ്രണ്ട് രാജിവെക്കുക .

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ച സൂപ്രണ്ട് രാജിവെക്കുക .

പിആർഒ ആയിരുന്ന ഏറ്റുമാനൂർ സ്വദേശിനിയായ യുവതി ജോലി രാജിവെക്കേണ്ടി വന്നത് എന്തുകൊണ്ട് ?

ഹീമോഫാർമയിൽ നിന്നും മെഡിക്കൽ കോളേജിലെ പേയിംഗ് കൗണ്ടറിൽ എത്തിയ വനിതാ ഫാർമസിസ്റ്റ് നടത്തുന്ന അഴിമതി വിജിലൻസ് അന്വേഷിക്കുക .

സർവീസിൽ നിന്നും ഉന്നത റാങ്കോടെ വിരമിച്ചയാൾ പേയിംഗ് കൗണ്ടർ മാനേജർ ആയതെങ്ങനെ ?

മാനേജർ സ്ഥാനത്ത് നിന്നും ഇയാളെ പുറത്താക്കുക .

വർഷങ്ങളായി മരുന്ന് കമ്പനിക്കാരുടെ കയ്യിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കോടിക്കണക്കിന് രൂപ കൈപ്പറ്റി സൂപ്രണ്ടിന് നൽകുന്ന സിടിവിഎസ് താൽക്കാലിക വിഭാഗം ടൈപ്പിസ്റ്റിനെ പുറത്താക്കുക .

സിടിവിഎസ് ലെ കുമാരനല്ലൂർ സ്വദേശിനിയായ നഴ്സിനും ടൈപ്പിസ്റ്റിനും കോടിക്കണക്കിന് രൂപ മുടക്കി വീട് വച്ചുകൊടുത്തത് ആര്?

വീട് വെച്ച് കൊടുത്തതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക

എച്ച്ഡിഎസ് ജീവനക്കാർക്ക് പിഎഫ് കിട്ടാത്ത രീതിയിൽ കോടതിയിൽ വ്യാജ റിപ്പോർട്ട് നൽകി ജീവനക്കാരെ പറ്റിച്ച സൂപ്രണ്ട് രാജിവെക്കുക

ടെൻഡർ ഇല്ലാതെ മെഡിക്കൽ കോളേജിന്റെ ന്യായവില മരുന്ന് ഷോപ്പിലേക്ക് മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങുന്നത് വിജിലൻസ് അന്വേഷിക്കുക.

സർക്കാർ ഉത്തരവ് ഉണ്ടായിട്ടും കണ്ടിജൻസി ജീവനക്കാരുടെ ശമ്പളം നൽകാതെ പൂഴ്ത്തിവെച്ച സൂപ്രണ്ട് രാജിവെക്കുക

ഹൈടെക് മുറിയിൽ സ്ത്രീ ജീവനക്കാരെ ഒറ്റയ്ക്ക് വിളിച്ചു വരുത്തുന്ന സൂപ്രണ്ട് രാജിവെക്കുക

ഗൈനക്കോളജിയിലെ വനിതാ ഡോക്ടർക്ക് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ ഇല്ലാത്ത പദവി ഉണ്ടാക്കി നിയമിച്ച സൂപ്രണ്ട് രാജിവെക്കുക

ഇത്തരത്തിൽ എഴുതിയിട്ടുള്ള നിരവധി പോസ്‌റ്ററുകളാണ് കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് വ്യാപകമായി പതിച്ചിട്ടുള്ളത്.