
കോട്ടയം: വിദ്യാഭ്യാസ മേഖലയിലെ നൂതന ഗവേഷണങ്ങൾക്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ജയ്പൂരിൽ നിന്നും ജെസ്സി വർഗീസിന് ഡോക്ടറേറ്റ് ലഭിച്ചു.
കേരളത്തിലെ 14 ജില്ലകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും അല്ലാത്തവർക്കും ഇടയിൽ ദുരന്തനിവാരണ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അവബോധവും സാമൂഹിക പ്രതിബദ്ധതയും സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. വിദ്യാർത്ഥികളിൽ ചിട്ടയായ പരിശീലനത്തിലൂടെ ലഭിക്കുന്ന ദുരന്തനിവാരണ നൈപുണ്യവും സമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിൽ വിശകലനം ചെയ്തത്.
കേഡറ്റുകളല്ലാത്ത വിദ്യാർത്ഥികളെ അപേക്ഷിച്ച്, പ്രത്യേക പരിശീലനം ലഭിച്ച കേഡറ്റുകളിൽ സാമൂഹിക പ്രതിബദ്ധതയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും വർധിക്കുന്നതായി വ്യക്തമാക്കുന്നു. പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഈ ഗവേഷണം വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഇത്തരം പരിശീലനങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. മുഹമ്മ കളരിയ്ക്കൽ കെസി വർഗീസ്, മറിയാമ്മ വർഗീസ് എന്നിവരുടെ മകളായ ജെസ്സി വർഗീസ് കോട്ടയം പുതുപ്പള്ളി ഷിബു ജി കല്ലറയ്ക്കലന്റെ ഭാര്യയുമാണ്. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്എസ്എസ്., സിഎംഎസ് എച്ച്എസ് കറ്റനം എന്നിവിടങ്ങളിൽ ഹെഡ്മിസ്ട്രസ് ആയും, സിഎൻഐ ബുക്കാനൻ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group





