Spread the love

ബെംഗളൂരു: കൊത്തനൂർ നാരായണപുരക്ക് സമീപം താല്‍ക്കാലിക ഷെഡിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പിഞ്ചു സഹോദരങ്ങള്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തശ്ശി പുറത്തുപോയ സമയത്താണ് ഷെഡില്‍ തീ പടർന്നത്.

video
play-sharp-fill

റായ്ച്ചൂർ ജില്ലയില്‍ നിന്നുള്ള കൂലിത്തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണ് മരിച്ചത്.

ജെസിഎസ് കമ്പനിയിലെ തൊഴിലാളികളായ ഈ കുടുംബം കഴിഞ്ഞ ആറുമാസമായി നാരായണപുരയിലെ താല്‍ക്കാലിക ഷെഡിലായിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിക്ക് പോകുന്നതിന് മുൻപ് മാതാവ് സാവിത്രി കുട്ടികളെ മുത്തശ്ശിക്കൊപ്പമാണ് നിർത്തിയിരുന്നത്.

അകത്ത് കുടുങ്ങിപ്പോയ കുട്ടികളില്‍ ഒരാള്‍ സംഭവസ്ഥലത്തും, രണ്ടാമത്തെ കുട്ടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരണപ്പെട്ടത്.

നാട്ടില്‍ പോയി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം സംഭവിച്ചത്. കൊത്തനൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.