
കോട്ടയം: ഡോ. എം. വി. പൈലിഫോറം ഫോർ ഹയർ എഡ്യൂക്കേഷൻ അതിന്റെ 10-ാം മത് വാർഷികവും, ഉന്നത വിദ്യാഭ്യാസ സെമിനാറും ഐഡ ഹോട്ടലിൽ വച്ച് നടത്തി. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.
ഡോ. എം.എ.മാത്യുവിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. എസ്. രാധാകൃഷ്‌ണൻ മെമ്മോറിയൽ അവാർഡ് നൽകി. ഫോറത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന സുവനീറും പ്രകാശിപ്പിച്ചു.
ഷെവ. ജോയി ജോസഫ് കൊടിയന്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ബസേലിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഇ. ജോൺമാത്യു അനുസ്മരണ പ്രസംഗം നടത്തി. രാജാശ്രീകുമാർവർമ്മ, റിട്ട. ജഡ്‌ജ് ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.പി. മൂസത്, ഡോ.എം.എം. മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഫോറം സെക്രട്ടറി സാൽവിൻ കൊടിയന്തറ കൃതജ്ഞത പറഞ്ഞു.







