Spread the love

കോട്ടയം: ഓട്ടോ സ്നേഹക്കൂട്ടായ്മയുടെ (എ.എസ്.കെ) വാർഷികാഘോഷവും കുടുംബസംഗമവും മെയ് 17-ന് കോട്ടയം ഗവൺമെന്റ് റസ്റ്റ് ഹൗസ് ന്യൂ ഹാളിൽ നടക്കും.

video
play-sharp-fill

രാവിലെ 10-ന് നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

​ഓട്ടോ സ്നേഹക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് സുശാന്ത് വടകര അധ്യക്ഷത വഹിക്കും. സെക്രട്ടറി സന്തോഷ് സ്വാഗതം ആശംസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുനിസിപ്പൽ ചെയർമാൻ M. P.സന്തോഷ് കുമാർ, മുനിസിപ്പൽ കൗൺസിലർ ഷീന ബിനു തുടങ്ങിയവർ ആശംസകൾ നേരും.

​ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. മുതിർന്ന പൗരന്മാരെ ആദരിക്കലും ഇതോടൊപ്പം നടക്കും.

എ.എസ്.കെ. സംസ്ഥാന-ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നും തുടർന്ന് 2026-27 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.