Spread the love

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകള്‍ തുടരുന്നതിനിടെ ലയന ചർച്ചകള്‍ സജീവമാക്കി കണ്ണൂരിലെ കെ സുധാകരൻ പക്ഷവും കെ സി വേണുഗോപാല്‍ പക്ഷവും.

video
play-sharp-fill

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ച സുധാകരൻ, പിന്തുണ പരസ്യമാക്കിയിരുന്നു.

എന്നാല്‍ ലയന ചർച്ചകളോട് കെ സുധാകരൻ പക്ഷത്തെ ചില നേതാക്കള്‍ വിമുഖത തുടരുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം ഇരു വിഭാഗത്തിന്‍റെയും സംയുക്ത യോഗം ചേരാനാണ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ കെഎസ് – കെസി പക്ഷക്കാരുടെ യോഗത്തിനുള്ള നീക്കം കണ്ണൂരില്‍ ഇന്നലെ നടന്നിരുന്നു. കെ സുധാകരന്‍റെ വീട്ടില്‍ യോഗം ചേരാനാണ് തീരുമാനിച്ചത്.

മാധ്യമങ്ങള്‍ സ്ഥലത്ത് എത്തിയതു കൊണ്ടാണ് യോഗം നടക്കാതിരുന്നതെന്ന് കെസി അനുകൂലികള്‍ പറയുന്നു. എന്നാല്‍ കെഎസ് പക്ഷത്തുള്ളവരില്‍ ചില നേതാക്കള്‍ താത്പര്യം കാണിച്ചില്ല എന്നാണ് സൂചന.

എന്നാല്‍ ലയനത്തിനായി തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന കൂടിക്കാഴ്ചയ്ക്കും ലയന ചർച്ചകള്‍ക്കുമുള്ള നീക്കം തുടർ ദിവസങ്ങളിലും ഉണ്ടായേക്കും.