Spread the love

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളുടെ വീടുകളിലെത്തി നേരില്‍ സന്ദര്‍ശനം നടത്തുന്ന തിരക്കിലാണ് അദ്ദേഹം.

video
play-sharp-fill

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ടതിന് പിന്നാലെ എംഡിഎംകെ നേതാവ് വൈക്കോയെയും പിഎംകെ സ്ഥാപകന്‍ എസ്. രാമദാസിനെയും വിജയ് വീട്ടിലെത്തി സന്ദര്‍ശിച്ചു. വൈക്കോയുടെ വീട്ടിലെ സന്ദര്‍ശനത്തിനിടെ ഹൃദ്യമായ രംഗങ്ങളും അരങ്ങേറി. വീട്ടിലെ ജീവനക്കാരികളായ സ്ത്രീകള്‍ വിജയിനോട് “ഞങ്ങള്‍ വിസിലിനാണ് വോട്ട് ചെയ്തതെന്ന്’ പറഞ്ഞപ്പോള്‍ അദ്ദേഹം നന്ദി അറിയിച്ചു.

അതേസമയം, ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ വൈക്കോയുടെ എംഡിഎംകെ നാല് സ്ഥാനാര്‍ഥികളെയാണ് ഇത്തവണ സ്റ്റാലിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group