Spread the love

 

മുഖ്യമന്ത്രി ആരാണ് എന്നതില്‍ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. കൂടാതെ പ്രിയങ്ക ഗാന്ധിയോടും രാഹുല്‍ അഭിപ്രായം തേടി.

video
play-sharp-fill

സഖ്യകക്ഷി നേതാക്കളുമായി രാഹുല്‍ വീണ്ടും ഫോണില്‍ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുല്‍ ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്.

അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി അഭിപ്രായം ഹൈക്കമാൻഡ് തേടുമെന്നാണ് വിവരം. മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാത്രി തന്നെ ദില്ലിയിലേക്ക് പുറപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല.