Spread the love

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചതില്‍ നിയുക്ത നാദാപുരം എം എല്‍ എ കെ എം അഭിജിത്തിനെതിരെ പ്രതിഷേധം. നാദാപുരത്തെ കല്യാണ വീട്ടില്‍ വെച്ചാണ് അഭിജിത്തിന് നേരെ ചോദ്യവുമായി യു ഡിഎഫ് പ്രവർത്തകർ എത്തിയത്.

video
play-sharp-fill

താൻ കെ.സിയെ പിന്തുണച്ചില്ലെന്ന് പറഞ്ഞാണ് കെ എം അഭിജിത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, അത് എ ഐ ചിത്രമാണെന്നാണ് കെ എം അഭിജിത്ത് വിശദീകരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധം തുടരുകയാണ്. ലീഗ് നേതാക്കള്‍ വി ഡി സതീശനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെ മറ്റ് ഘടകകക്ഷി നേതാക്കളും സമാന ആവശ്യം നിരീക്ഷകരെ അറിയിച്ചു. ഘടകക്ഷികളുടെ സംഘടിത സമ്മർദ്ദത്തിന് പിന്നില്‍ മുസ്ലിം ലീഗ് ആണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group