
തൃശൂർ: കൊരട്ടി മാമ്പ്രയില്‍ കിടക്കനിർമ്മാണശാലയില്‍ വൻതീപിടിത്തം. രാവിലെ ഏഴുമണിയോടെ സ്ഥാപനത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് തീപടരുന്നത് ആദ്യം കണ്ടത്.
അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്.തീപിടിച്ചത് അറിഞ്ഞ് നിമിഷനേരംകൊണ്ടുതന്നെ തീ ആളിപ്പടർന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന തീപിടിത്തത്തില്‍ സ്ഥാപനം പൂർണമായും കത്തിനശിച്ചു.
അങ്കമാലി, മാള, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







