
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ഫോട്ടോകളും വിഡിയോകളുമടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വിജയ് രാഹുല്‍ ഗാന്ധിയെ ആദരിക്കുന്നതും ആശ്ലേഷിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളുമാണ് ഇൻസ്റ്റഗ്രാമില്‍ ഏതാനും നിമിഷനേരത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്.
ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ വ്യാപകമായി പ്രചരിച്ചതോടെ, രാഹുലിന്‍റെയും വിജയിയുടേയും സഖ്യത്തിന് മങ്ങലേല്‍പ്പിക്കാൻ കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തോടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധിയുടെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ സ്രീവസ്തയാണ് ആദ്യമായി വാദം ഉന്നയിച്ചത്. വിജയിക്കൊപ്പം സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ പങ്കുവെച്ച ഫോട്ടോയും വീഡിയോയും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുന്നതായി അദ്ദേഹം എക്സില്‍ കുറിച്ചു. മണിക്കൂറിനുള്ളില്‍ 12 മില്യണ്‍ കാഴ്ചക്കാരിലേക്കെത്തിയ റീല്‍സും, 46 മില്യണ്‍ യൂസേഴ്സിലേക്കെത്തിയ ഫോട്ടോ പോസ്റ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നായിരുന്നു സ്രീവസ്തയുടെ പോസ്റ്റ്.
‘യാതൊരു മുന്നറിയിപ്പും കൂടാതെയാണ് മെറ്റ ഈ പോസ്റ്റുകള്‍ക്ക് ബ്ലോക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇൻസ്റ്റഗ്രാമിന് മുൻപും പല തവണ ഇത്തരത്തിലുള്ള അന്യായങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഏതെങ്കിലും നിസാരമായ സാങ്കേതിക പ്രശനമായി കണക്കാക്കാവതല്ല’. അദ്ദേഹം എക്സില്‍ കുറിച്ചു. സ്രീവസ്തയുടെ പോസ്റ്റിന് പിന്നാലെ, നിരവധി പേരാണ് പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളില്‍ ഒത്തുകൂടിയത്.
എന്നാല്‍, കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് പോസ്റ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന കോണ്‍ഗ്രസ് വാദം ഐടി മന്ത്രാലയം തള്ളി. ഇൻസ്റ്റഗ്രാമിന്‍റെ സാങ്കേതികമായ ചില തടസ്സങ്ങളാണ് ബ്ലോക്കിന് കാരണമായതെന്നും അല്‍പ്പസമയത്തിനകം തന്നെ പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.







