Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വീണ്ടും വേനൽമഴ കനക്കുന്നു.

video
play-sharp-fill

 

വരുംദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

 

ഇന്ന് തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്.

 

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റദിവസം 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

 

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.

 

അടുത്ത അഞ്ച് ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം.

 

ഇടിമിന്നലിനും കാറ്റിനും സാധ്യത

തെക്കൻ തീരം മുതൽ ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമർദപാത്തിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ വേനൽമഴ ശക്തമായത്.

 

മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.