Spread the love

ഡൽഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി നടക്കുന്ന തർക്കങ്ങളില്‍ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

video
play-sharp-fill

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസ് എക്കോസിസ്റ്റം ഇപ്പോള്‍ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ കാര്യത്തില്‍ രണ്ടര വർഷത്തെ അധികാര പങ്കിടലോ, അല്ലെങ്കില്‍ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോണ്‍ഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടകയില്‍ മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ പരക്കം പാഞ്ഞത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ കേരളത്തിലും അതേ സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. സ്വന്തം അണികള്‍ക്ക് പോലും വെറും വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരിഹാസം.