
എറണാകുളം: എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോണ്, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.
മൂവരും കോതമംഗലം ബസേലിയസ് ഡെന്റല്‍ കോളജിലെ വിദ്യാർത്ഥികളാണ്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതില്‍ മൂന്ന് പേർ ഒഴുക്കില്‍ പെടുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശം ആയതിനാലും മൊബൈല്‍ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറത്തറിയാൻ ഏറെ സമയമെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യത മുൻനിർത്തി മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ ഇത് അവഗണിക്കുകയാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി പറഞ്ഞു.







