Spread the love

കൊല്ലം: കളക്ടറുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി വൻ തട്ടിപ്പ്. പണം ആവശ്യപ്പെട്ട് നിങ്ങള്‍ക്കും മെസേജ് വന്നേക്കാമെന്നും അതിൻപ്രകാരമുള്ള പണം ഇടപാടുകളില്‍പ്പെട്ട് വഞ്ചിതരാകരുതെന്നും മുന്നറിയിപ്പുമായി കളക്ടർ.

video
play-sharp-fill

മൊബൈല്‍ നമ്പർ ചോദിച്ചുകൊണ്ടാണ് ആദ്യം മെസേജ് വരുക. തന്റെ സുഹൃത്തായ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ സ്ഥലംമാറി പോകുന്നതിനാല്‍ അദ്ദേഹത്തിന്റെ വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക്‌ വസ്തുക്കളും നിസ്സാരവിലയ്ക്ക് വില്‍ക്കുന്നുവെന്നും സുഹൃത്തിന് ഫോണ്‍ നമ്പർ കൈമാറിയിട്ടുണ്ടെന്നും മെസേജിലുണ്ടാകും. വീട്ടുപകരണങ്ങളും മറ്റും വില്‍ക്കാൻ വ്യാജ കച്ചവട ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കി പണം കവരുകയാണ് ലക്ഷ്യം.

ഇത്തരത്തില്‍ പലർക്കും മെസേജുകള്‍ എത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് സിറ്റി പോലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയതായി കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. സംഭവത്തില്‍ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group