Spread the love

ഡൽഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ ശക്തിപ്രകടനങ്ങള്‍ ആവർത്തിക്കുന്നുണ്ടായെന്ന് നിരീക്ഷിച്ച്‌ ഹൈക്കമാൻഡ്.

video
play-sharp-fill

 

ആർക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നേതൃത്വത്തിനും രൂക്ഷവിമർശനം.

 

പ്രകടനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. തല്‍സ്ഥിതി റിപ്പോർട്ട് നല്‍കാൻ ദീപ ദാസ്മുൻഷിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടെങ്കിലും ആത്മവിശ്വാസത്തില്‍ തന്നെ തുടരുകയാണ് കെ സി പക്ഷം. കെ സി അല്ലാതെ മറിച്ചൊരു തീരുമാനം വരില്ലെന്നു ഇപ്പോഴും പ്രതീക്ഷയുണ്ട്.

 

ചർച്ച തുടരുന്നതില്‍ സന്തോഷിച്ചു വി ഡി പക്ഷം. എം എല്‍ എമാരുടെ എണ്ണത്തിനു അപ്പുറത്തേക്ക് വീണ്ടും നീങ്ങുന്നത് ഗുണകരമെന്നാണ് കണക്ക് കൂട്ടല്‍.

 

പ്രതീക്ഷ വിടാതെ ആർ സി ഗ്രൂപ്പും മുന്നോട്ട് തന്നെ. അതേസമയം പരസ്യപ്പോര് നിർത്തണമെന്ന ആഹ്വാനത്തില്‍ അണികള്‍ക്ക് നിർദേശം നല്‍കി ഗ്രൂപ്പ് മാനേജർമാർ. ഇനിയും പ്രകടനവും ഫ്ലെക്സും വന്നാല്‍ സാധ്യത കുറക്കുമെന്നും നിർദേശം നല്‍കി.