
തിരുവനന്തപുരം: കാട്ടാക്കട ബസ്സ്റ്റാൻഡിൽ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി.
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം ആകും തുടർനടപടികള്‍ സ്വീകരിക്കുക.
സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കാട്ടാക്കടയില്‍ കെഎസ്‌ആർടിസി ബസ്റ്റാൻഡിനുള്ളില്‍ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്‌ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്‌ആർടിസി ഡിപ്പോ അധികൃതർ നല്‍കിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.







