Spread the love

കൊച്ചി: കളമശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം.

video
play-sharp-fill

കൊല്ലംകുടി വീട്ടില്‍ അബു(73) ആണ് മരിച്ചത്. വീടിന് സമീപത്ത് മരങ്ങള്‍ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ അബുവിന്റെ കാലിനും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ അബുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാല്‍ ഉടൻ വയോധികനെ രക്ഷിക്കാനായില്ല. തുടർന്ന് പോത്തിന്റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group