Spread the love

കഴിഞ്ഞ ദിവസം മലയാളികളെയാകെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സന്തോഷ് കെ നായരുടേത്. വാഹനാപകടത്തിലാണ് താരം മരണപ്പെടുന്നത്. വില്ലനായും സഹനടനായും കയ്യടി നേടിയിട്ടുള്ള സന്തോഷ് ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ചിത്രമായിരുന്നു മോഹിനിയാട്ടം. ഈ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

video
play-sharp-fill

ഇപ്പോഴിതാ സന്തോഷ് നായരുടെ മരണത്തില്‍ ദുഖം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് നടിയും ബിഗ്ബോസ് സീസണ്‍ 7 മല്‍സരാർത്ഥിയുമായിരുന്ന ശ്രീരേഖ.

നടിയുടെ വാക്കുകൾ ഇങ്ങനെ ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മോഹിനിയാട്ടം മൂവി പ്രൊമോഷൻസിന്റെ തിരക്കുകള്‍ക്കിടയില്‍ അല്‍പ സമയം കിട്ടിയപ്പോള്‍ എന്റെ ഫോണില്‍ ഞാൻ പകർത്തിയ പ്രിയപ്പെട്ട സന്തോഷേട്ടന്റെ ചിത്രമാണിത്. പ്രേക്ഷകരുടെ മനസ്സു നിറഞ്ഞ അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടുന്നതില്‍ അദ്ദേഹത്തിന് അതിയായ സന്തോഷമായിരുന്നു. ഒരു കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹവും അതുതന്നെയല്ലേ…പ്രേക്ഷക മനസ്സില്‍ ഇടം നേടുക എന്നത്.. അവസരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങാൻ നില്‍ക്കാതെ സന്തോഷേട്ടൻ പോയി എന്നുള്ളത് വിശ്വസിയ്ക്കാൻ ആവുന്നില്ല … അഭിനയത്തെ കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും അവസാനം കണ്ടുപിരിയുമ്പോള്‍ ഒരുപാട് സംസാരിച്ചതാണ് … ജീവിതത്തെ അത്രമേല്‍ സ്നേഹിച്ച വ്യക്തി …. ആദരാഞ്ജലികള്‍”, ശ്രീരേഖ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സല്‍ ലോറിയില്‍ ഇടിച്ചായിരുന്നു സന്തോഷിന്റെ മരണം. അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസല്‍ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 100 ലേറെ സിനിമകളില്‍ അഭിനയിച്ചു. തങ്ങളുടെ സഹപ്രവർത്തകനും സുഹൃത്തും ഒക്കെയായ സന്തോഷിന്റെ വിയോഗ വാർത്ത ഉള്‍ക്കൊള്ളാനാകാതെ വിഷമിക്കുകയാണ് മലയാള സിനിമാ ലോകവും.