
ചെന്നൈ: സംസ്ഥാനത്ത് ടിവികെ സർക്കാർ അധികാരത്തിലെത്താൻ വൈകുന്നതില്‍ മനംനൊന്ത് പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു.
തിരുനല്‍വേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ എന്ന 47-കാരനാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെ ആശാരിപള്ളത്തെ ഗവണ്മെൻ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന് 30 ശതമാനം പൊള്ളലേറ്റതായാണ് വിവരം. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തോയെന്ന് വ്യക്തമായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവികെയുള്ള വള്ളിയൂർ യൂണിയൻ വളൻ്റിയേർസ് വിങിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ നേടിയെടുക്കാൻ വിജയ്ക്കും പാർട്ടിക്കും സാധിക്കാതെ വന്നതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു ഇദ്ദേഹം.
വിജയ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളെണ്ണി കാത്തിരുന്നെങ്കിലും ഫലം വന്ന് അഞ്ചാം ദിവസവും തീരുമാനമാകാതെ വന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇസക്കിയപ്പൻ പോയത്.







