Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾക്കിടെ കെ സി വേണുഗോപാൽ പക്ഷം വൻ ആഘോഷത്തിനൊരുങ്ങുന്നു. കെ സി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടാൽ കെപിസിസി ആസ്ഥാനത്ത് പായസ വിതരണം ഉൾപ്പെടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് നേതാക്കളുടെ ആലോചന. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് വലിയ പ്രകടനം നടത്താനും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

video
play-sharp-fill

അതേസമയം തീരുമാനം ഇതുവരെ അന്തിമമായിട്ടില്ലെന്നും വി ഡി സതീശൻ പക്ഷം ഇപ്പോഴും ആത്മവിശ്വാസത്തിലാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ പ്രഖ്യാപനം വന്ന ഉടൻ സംസ്ഥാന വ്യാപകമായി കെ സി അനുകൂലികൾ ആഹ്ലാദ പ്രകടനങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. വി ഡി അനുകൂലികളുടെ പ്രകടനങ്ങൾക്ക് ബദലായാകും കെ സി പക്ഷത്തിന്റെ ശക്തിപ്രകടനം.

ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിർണായക ചർച്ചകൾ തുടരുകയാണ്. കേരളത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കുചേർന്നു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group