
കോട്ടയം: കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരും മുൻപേ പേഴ്സണൽ സ്റ്റാഫിൽ കടന്നുകൂടാനുള്ള ഇടി തുടങ്ങി. ഒരു വശത്ത് മുഖ്യമന്ത്രിയാകാൻ 3 പേർ തമ്മിലടി തുടങ്ങിയിട്ട് ദിവസങ്ങളായി.
ഇതുവരെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ മന്ത്രിമാരാകാൻ വേറെ കുറെപ്പേർ ശ്രമം തുടങ്ങി. ഇതിനെല്ലാം ഇടയിലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കടന്നുകൂടാനുള്ള ഇടി നടക്കുന്നത്. സര്‍ക്കാർ രൂപീകരണമൊന്നുമായില്ലെങ്കിലും പേഴ്‌സണല്‍ സ്റ്റാഫില്‍ ഇടംനേടാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസിലെ നേതാക്കള്‍ രംഗത്തിറങ്ങി.
ചിലര്‍ തങ്ങളുടെ അടുപ്പക്കാര്‍ക്കുവേണ്ടിയും ശ്രമം തുടങ്ങി. ഫലം അറിഞ്ഞശേഷം മന്ത്രിയാകുമെന്നു കരുതുന്നവരുടെ ഫോണുകളിലേക്കു നിരന്തരം കോളുകും എത്തുന്നുണ്ട്.
എല്ലാം പരിഗണിക്കാമെന്നു പറഞ്ഞു സ്ഥാനമോഹികളെ അടക്കി നിര്‍ത്തിയിരിക്കുകയാണു നേതാക്കള്‍. സത്യപ്രതിജ്ഞ ഒന്നു കഴിഞ്ഞോട്ടേ എല്ലാം നമ്മുടെ കൈയ്യില്‍ അല്ലേ എന്നും നേതാക്കള്‍ ഉറപ്പു നല്‍കുന്നു.
അതേസമയം, മത്സരിക്കാന്‍ സീറ്റു നഷ്ടപ്പെട്ടവര്‍ ബോര്‍ഡ് സ്ഥാനങ്ങളിലേക്കും കണ്ണുവെക്കുന്നുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കു മുന്‍ഗണന നല്‍കുമെന്നു നേതൃത്വം പറയുകയും ചെയ്തിരുന്നു.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനങ്ങള്‍ പലരും വൈകാതെ നേതൃത്വത്തെ അറിയിക്കും. അതേമസയം, ഒരേ പോസ്റ്റിലേക്ക് ഒന്നിലധികം പേര്‍ അവകാശവാദം ഉന്നയിച്ചാല്‍ എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നാണു കോണ്‍ഗ്രസിന്റെ ആശങ്ക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടകം തലസ്ഥാനത്തെ പല ഹോട്ടലുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ മുറി ബുക്ക് ചെയ്തു കഴിഞ്ഞു. ചിലര്‍ വാടക വീടുപോലും അന്വേഷണിക്കുന്നുണ്ട്.
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലങ്ങളിലെല്ലാം സെക്രട്ടേറിയറ്റിലും അനക്‌സിലുമെല്ലാം എപ്പോഴും ഖദര്‍ധാരികളുടെയും സാധാരണക്കാരുടെയും സാന്നിധ്യം പ്രകടമായിരുന്നു.
മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ ഓഫിസുകളിലും എപ്പോഴും തിരക്കായിരുന്നു. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അതെല്ലാം മാറി. നിശ്ചിത സമയവും പാസും ഏര്‍പ്പെടുത്തി കര്‍ശനനിയന്ത്രണമായിരുന്നു. ഇനി അതിനെല്ലാം മാറ്റം വരും.
ഇന്ദിരാഭവനു മുന്നില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ തിരക്കാണു അനുഭവപ്പെട്ടത്. തങ്ങളുടെ എം.എല്‍.എമാരെ കാണാനും ആശംസകള്‍ അറിയിക്കാനും പ്രവര്‍ത്തകരുടെ വലിയ ഇടിച്ചുകയറ്റമായിരുന്നു.
ഖദര്‍ധാരികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ തലസ്ഥാനത്തെ ഹോട്ടലുകള്‍ക്കുള്‍പ്പെടെ ജീവന്‍വെച്ചതായി ഇവിടുത്തെ വ്യാപാരികളും പറയുന്നത്.
രണ്ടു മൂന്നു ദിവസത്തിനകം മുഖ്യമന്ത്രി പ്രതിസന്ധി അവസാനിക്കും. ഇതോടെ മന്ത്രിമാരെ നിശ്ചയിക്കും. പിന്നെയാണ് പേഴ്സണൽ സ്റ്റാഫ് ആകാൻ ആളുകളുടെ തള്ളിക്കയറ്റം. പാർട്ടി ഓഫീസുകളിലും എം എൽ എ മാരുടെ വീടുകളിലും മറ്റും തിരക്കോട് തിരക്കായിരിക്കും. ഓരോരുത്ത
രുടെ ശ്യപാർശക്കത്തുമായിട്ടാകും ഉദ്യോഗാർത്ഥികളുടെ വരവ്.
ഇതു കഴിഞ്ഞാവും കോർപറേഷൻ ബോർഡ് സ്ഥാനങ്ങൾ കിട്ടാനുള്ള നെട്ടോട്ടം. പലർക്കും ഇപ്പഴേ പറഞ്ഞുറപ്പിച്ചു വച്ചിട്ടുണ്ടാവും. സീറ്റ് മോഹം പൊലിഞ്ഞവർ കോർപറേഷൻ ചെയർമാൻ സ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയാകും ഇനി കാണാൻ പോകുന്നത്.







