
തൃപ്പുണ്ണിത്തുറ; മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ സെലിബ്രിറ്റി മത്സരാർത്ഥിയായിരുന്നു നടി അഞ്ജലി നായർ.
പ്രചരണത്തിനിടെ അഞ്ജലി നടത്തിയ പരമാർശങ്ങൾ പലപ്പോഴും ട്രോളുകൾക്കും വഴിവച്ചിട്ടുണ്ട്.
ഇവയെ എല്ലാം വളരെ കൂളായിട്ടാണ് അഞ്ജലി എടുത്തതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ താൻ പറഞ്ഞിട്ടില്ലാത്തൊരു കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി നായർ.
അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ
എന്തൊങ്കിലുമൊക്കെ സോഷ്യൽ മീഡിയയിൽ ഇടുമ്പോള്‍ പഠിച്ചും മനസിലാക്കിയും ഇട്ടാല്‍ നിങ്ങള്‍ക്ക് നല്ലതാണ്.
‘ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്നും പറഞ്ഞ് പലരും പൈസ വാങ്ങി.
ചെലവായത് 35 ലക്ഷം രൂപ. 3500 വോട്ട് പോലും ലഭിച്ചില്ല
ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല. എന്ന് അഞ്ജലി നായർ’ എന്നാണ് പോസ്റ്റ്. വോട്ട് കണക്ക് തന്നെ പോസ്റ്റിട്ടയാള്‍ക്ക് എവിടെന്ന് കിട്ടിയെന്ന് എനിക്കറിയില്ല.
ഈ പോസ്റ്റിട്ട ആളെയെ വെറുതെ വിടില്ലെന്ന് മനസ് കൊണ്ട് ഞാന്‍ വിചാരിക്കുന്നുള്ളൂ.
വളരെ പണ്ട്, രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ്, 35 ലക്ഷം രൂപയോളം പലരേയും പല സാഹചര്യങ്ങളിലും സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.
അക്കാര്യം പലയിടത്തും പറഞ്ഞിട്ടുമുണ്ട്. അതിനെ വച്ച് ഇലക്ഷന് 35 ലക്ഷം രൂപ ചെലവാക്കി എന്നും തിരിച്ച് കിട്ടിയില്ലെന്നുമൊക്കെ പ്രചരിപ്പിക്കുകയാണ്.
എന്തൊക്കെ സത്യവിരുദ്ധമായ ആരോപണങ്ങളാണ്.







