Spread the love

കൊച്ചി :മയക്കുമരുന്നുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും ഡിവൈഎഫ്‌ഐ പ്രവർത്തകനും പിടിയില്‍.

video
play-sharp-fill

19.720 ഗ്രാം എംഡിഎംയുമായി മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്‍റ് കരിമുകള്‍ ഫാക്‌ട് കോളനിയില്‍ അഖില്‍ അപ്പു(30), ഡിവൈഎഫ്‌ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം സൂരജ് സുനി(28), നായർ കോളനിയില്‍ ആർ.അഭിഷേക്(27) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് 8370 രൂപയും നാല് മൊബൈല്‍ ഫോണും പിടികൂടിയിട്ടുണ്ട്.

ഫാക്‌ട് കോളനിയിലെ വീട്ടില്‍ നിന്നാണ് മൂവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

അഖില്‍ അപ്പുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അറിയിച്ചു.