Spread the love

ലോക്സഭയിലെ തങ്ങളുടെ ഇരിപ്പിടത്തില്‍ ക്രമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഡിഎംകെ എംപിയും പ്രമുഖ നേതാവുമായ കനിമൊഴി രംഗത്ത്. കോണ്‍ഗ്രസ്സുമായുള്ള ഡിഎംകെയുടെ സഃഖ്യം അവസാനിച്ചുവെന്നും, ഇതിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ യുടെ പാർലമെന്റ് അംഗങ്ങള്‍ക്ക് ഇരിക്കാൻ പ്രത്യേക സൗകാര്യം ഒരുക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

video
play-sharp-fill

ഈ അവശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള കത്തെഴുതിയിരിക്കുന്നത് കനിമൊഴി ലോക്സഭാ സ്പീക്കർക്കാണ്. നേരത്തെ ടിവികെയ്ക്ക് പിന്തുണ നല്‍കാൻ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനു പിന്നാലെ ഇന്ന് വിജയ് നയിക്കുന്ന ടിവികെക്ക് തമിഴ്‌നാട്ടില്‍ സർക്കാർ രൂപീകരിക്കാൻ സിപിഐഎമ്മും സിപിഐയും പിന്തുണ അറിയിച്ചിരുന്നു.

ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. അങ്ങനെയെങ്കില്‍ പത്താം തീയതിക്ക് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group