
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ തെരുവിലേക്കും സാമൂഹിക മാധ്യമങ്ങളിലേക്കും നീങ്ങുന്നതിനിടെ പ്രതികരണവുമായി വി. ഡി. സതീശൻ രംഗത്ത്. ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ലക്സുകള്‍ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ വിഡി സതീശനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായതായും രണ്ടാംഘട്ട നടപടികളിലേക്ക് എ.ഐ.സി.സി കടക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.
102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസും യു.ഡി.എഫും ചരിത്രവിജയം നേടിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗത്ത് നിന്നുമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സുകളും ഒഴിവാക്കി പ്രവര്‍ത്തകര്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







