Spread the love

കോഴിക്കോട്: വ്യാപക തട്ടിപ്പുകള്‍ക്ക് ഇരയായി പെട്രോള്‍ പമ്പ് ജീവനക്കാർ.

video
play-sharp-fill

ഡിജിറ്റല്‍ പണമിടപാടുകളിലാണ് തട്ടിപ്പുകാർ അവസരം കണ്ടെത്തുന്നത്. വ്യാജ നമ്പർ പ്ലേറ്റുമായി എത്തുന്ന ഇവരെ കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. തുടർച്ചയായി ചെറിയ തുകകളാണ് പലപ്പോഴും പമ്പ് ഉടമകള്‍ക്ക് നഷ്ടമാകുന്നത്.

വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളില്‍ എത്തുന്ന തട്ടിപ്പുകാർ ആദ്യം ഇന്ധനം നിറക്കും. പിന്നാലെ പണം കൊടുക്കാതെ വാഹനവുമായി രക്ഷപ്പെടും. സിസടിവി കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയാല്‍ ചെന്നെത്തുന്നത് ഏതെങ്കിലും നിരപരാധിയുടെ അടുത്തായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോള്‍ പമ്പുകളില്‍ ഗൂഗിള്‍ പേ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഏറ്റവും പുതിയ തലവേദന. തിരക്കുള്ള സമയങ്ങളില്‍ പഴയ സ്ക്രീൻഷോട്ടുകള്‍ കാണിച്ചാണ് ജീവനക്കാരെ കബളിപ്പിക്കുന്നത്.

എടിഎം കാർഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്.