
ബംഗളൂരു: പോക്സോ കേസ് പ്രതി ചെയ്യലിനിടെ ലോക്കർ താക്കോൽ വിഴുങ്ങി.താക്കോല്‍ പുറത്തെത്തിക്കാൻ പ്രതിയെ കൊണ്ട് 10കിലോ പഴം കഴിപ്പിച്ച് പൊലീസ്. ബംഗളൂരുവിലെ മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്.
ബെല്ലാരി സ്വദേശിയായ കാർത്തിക് എന്ന രാമുവിനെ പതിനേഴ് വയസ്സുള്ള പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
ഗംഗോണ്ടനഹള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തുന്നത്.പൊലീസിന്റെ വിശദീകരണമനുസരിച്ച്,
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ മാതാപിതാക്കൾ ഏപ്രിൽ 24-ന് കാണാതായ വിവരം സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ടവർ ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ച് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.
പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിയായ കാർത്തിക് ചോദ്യം ചെയ്യലിനിടെ ലോക്കർ താക്കോൽ വിഴുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ പ്രതിക്ക് പല ദിവസങ്ങളിലായി പത്ത് കിലോയിലധികം പഴം നൽകിയെങ്കിലും താക്കോൽ പുറത്തെത്തിയില്ല.
ഇതോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയയായിരുന്നു. രാത്രിയോടെ പ്രതിയുടെ ശരീരത്തിൽ നിന്നും താക്കോൽ പുറത്തുവന്നു. സംഭവം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.







