Spread the love

ക​ണ​മ​ല: പ​മ്പാ​വാ​ലി​യി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ വി.​ഡി. സ​തീ​ശ​ൻ ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് യു​ഡി​എ​ഫ് വ​മ്പ​ൻ വി​ജ​യം നേ​ടി​യ​തെ​ന്നും അ​ത് മ​റ​ക്ക​രു​തെ​ന്നു​മു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി സ​തീ​ശ​ന്‍റെ ചി​ത്ര​മു​ള്ള ക​ട്ട്ഔ​ട്ട​റും പോ​സ്റ്റ​റു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ക​ട​നം.

video
play-sharp-fill

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ​മ്പാ​വാ​ലി അ​ഴു​ത​മു​ന്നി ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, ബി​ജു കാ​യ​പ്ലാ​ക്ക​ൽ, ജെ​യിം​സ് ആ​ല​പ്പാ​ട്ട്, ഷൈ​ൻ അ​രീ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​മ്പ് പ​മ്പാ​വാ​ലി​യി​ലെ ബ​ഫ​ർ സോ​ൺ, പ​ട്ട​യ വി​ഷ​യ​ങ്ങ​ളി​ൽ വി.​ഡി. സ​തീ​ശ​ൻ ഇ​ട​പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് എ​ത്തി ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തു​മാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ​സ​മ​ര പ​രി​പാ​ടി​യ്ക്കി​ടെ പോ​ലീ​സെ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ​ൻ​സ് ന​ൽ​കാ​ൻ ശ്ര​മി​ച്ച​ത് വി.​ഡി. സ​തീ​ശ​ൻ ത​ട​ഞ്ഞി​രു​ന്നു. ഇ​ത് അ​ന്ന് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ വാ​ർ​ത്ത​യാ​യി മാ​റി​യി​രു​ന്നു.