
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നില്‍ സർക്കാർ രൂപീകരണത്തില്‍ ഗവർണർ വെല്ലുവിളിയായതോടെ പുത്തൻ നീക്കവുമായി തമിഴക വെട്രി കഴകം (ടി വി കെ).
ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ 10 സീറ്റിന്റെ കുറവായതാണ് വിജയ്ക്ക് വെല്ലുവിളിയായത്. ഇതോടെയാണ് തമിഴ്നാട്ടില്‍ ഭൂരിപക്ഷം ഉറപ്പാക്കാനും മുഖ്യമന്ത്രി പദത്തിലേറാനും വിജയ് പുത്തൻ നീക്കം തുടങ്ങിയത്.
118 എംഎല്‍മാർ ഒപ്പിട്ട കത്ത് കിട്ടാതെ സത്യപ്രതിജ്ഞക്ക് അനുവാദം നല്‍കില്ലെന്ന നിലപാട് ഗവർണർ രാജേന്ദ്ര അർലേക്കർ കടുപ്പിച്ചതോടെ പിന്തുണ തേടി ടി വി കെ നേതാക്കള്‍ വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളില്‍ നേരിട്ടെത്തി. പിന്തുണക്കത്തുകള്‍ തേടിയാണ് ടി വികെ നേതാക്കള്‍ പാർട്ടി ഓഫീസുകളിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി വി കെ നേതാവ് സി ടി ആർ നിർമ്മല്‍ കുമാർ സി പി എം, സിപിഐ ഓഫീസുകളിലെത്തി മുതിർന്ന നേതാക്കളെ കണ്ടപ്പോള്‍, ജനറല്‍ സെക്രട്ടറി അരുണ്‍രാജ് മുസ്ലിം ലീഗ് ഓഫീസിലെത്തിയാണ് പിന്തുണ അഭ്യർത്ഥിച്ചത്. സഭയില്‍ പിന്തുണ നല്‍കുന്നതിന് പുറമെ ഗവർണർക്ക് നല്‍കാനായി ഔദ്യോഗിക പിന്തുണക്കത്ത് കൂടി വേണമെന്നാണ് ടി വി കെയുടെ ആവശ്യം.







