Spread the love

കോട്ടയം: മികച്ച താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനുള്ള ഈ വർഷത്തെ അവാർഡ് അയ്മനം സ്വദേശി ഡോക്ടർ ജോജിൻ ജോർജിന് സമ്മാനിച്ചു.
കോട്ടയം ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ് കോട്ടയം മെഡിക്കൽ കോളേജ് ശാസ്ത്രക്രിയ വിഭാഗം മുൻ പ്രൊഫസറും ഇപ്പോൾ പുഷ്പഗിരി മെഡിക്കൽ കോളേജ് ശാസ്ത്രക്രിയ വിഭാഗം മേധാവിയും ആയ ഡോക്ടർ സുനിൽ എസ് ആണ് അവാർഡ് നൽകിയത്.
ഉപരി പഠനത്തിന് ശേഷമുള്ള സേവന കാലയളവിലെ ജനറൽ സർജറിയിലെ പ്രവർത്തന മികവിനാണ് ഈ അവാർഡ് നൽകുന്നത്.

video
play-sharp-fill

ഒബിസിറ്റി ക്ലിനിക്കിന്റെയും സർജറി ഡിപ്പാർട്ട്മെന്റിന്റെയും അഭിമുഖ്യത്തിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

പാലാ കാർമൽ മെഡിക്കൽ സെന്ററിൽ ജനറൽ സർജറി വിഭാഗത്തിൽ കൺസൾട്ടന്റ് ആയി ജോലിയിൽ പ്രവേശിച്ച ഡോക്ടർ ജോജിൻ ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 2016 ൽ ആണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സേവനം തുടങ്ങി ഇ എസ് ഐ ആശുപത്രിയിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസറായും സേവനം അനുഷ്ഠിച്ചു.
പിന്നീട് 2019 -2020 കോവിഡ് മഹാമാരി കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ജോലിയും പൂർത്തിയാക്കിയ ശേഷമാണ് ഉപരി പഠനത്തിനായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്.

2023 മെഡിസിനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം സീനിയർ പ്രൊഫസർ ഡോക്ടർ സന്തോഷ് കുമാറിനൊപ്പം സീനിയർ റസിഡന്റായി സേവനം അനുഷ്ഠിച്ചു വരമ്പോഴാണ് നേട്ടത്തിന്റെ തിളക്കത്തോടൊപ്പം മറ്റൊരു ആശുപത്രി സേവനത്തിലേക്ക് കടക്കുന്നത്.

അയ്മനം ഐക്കരച്ചിറ പണ്ടാരക്കളം പി.എം ജോർജിന്റെയും പരേതയായ ആൻസി ജോർജിന്റെയും മകനാണ് പാലാ കാർമൽ മെഡിക്കൽ സെന്ററിലെ കൺസൾട്ടന്റ് ജനറൽ സർജൻ ഡോക്ടർ ജോജിൻ ജോർജ്.
എം.എസ്.സി നേഴ്സ് മെൽവിൻ ജോർജ്, ഡോക്ടർ തോമസ് ജോർജ് എന്നിവർ സഹോദരങ്ങൾ .