
ന്യൂ ഡൽഹി:കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷം.45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്.
25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്.
എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഘടകകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അടക്കമുള്ളവരുടെ പിന്തുണ വി ഡി സതീശനു ലഭിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
സീനിയോറിറ്റിയും ഭരണപരിചയവും മുൻനിർത്തി രമേശ് ചെന്നിത്തലയും ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കെ സി വേണുഗോപാലും രംഗത്തുണ്ട്.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡിന്റെ കണക്കുകൂട്ടലില്‍ നിർണായകമാകും. മൂന്നു പ്രധാന പേരുകള്‍ക്കപ്പുറം ഒരു സമവായ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉയർന്നുവരാനുള്ള സാധ്യതയും ചർച്ച ചെയ്യുന്നു.
നിയമസഭയിലെ ദീർഘകാല പരിചയവും വിവിധ ഗ്രൂപ്പുകളുമായുള്ള സ്വീകര്യതയും തിരുവഞ്ചൂരിനെ പ്രത്യേക പരിഗണനയ്ക്ക് അർഹനാക്കുന്നു.
ഇവര്മൂന്നുപേരുമല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി അപ്രതീക്ഷിത നീക്കം നടത്താനും സാധ്യതയുണ്ടെന്ന വിലയിരുത്തലും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ശക്തമാണ്.
അത്തരമൊരു സമവായ സ്ഥാനാര്‍ത്ഥിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉയര്‍ന്നുവരാമെന്നാണ് സൂചന. നിയമസഭയിലെ ഏറ്റവും സീനിയര്‍ കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍, അടൂര്‍, കോട്ടയം മണ്ഡലങ്ങളില്‍ നിന്നായി തുടര്‍ച്ചയായി എട്ട് തവണ വിജയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ പാരമ്പര്യമായി കണക്കാക്കും.
രമേശ് ചെന്നിത്തലയും വി ഡി സതീശന്‍യും ആറുതവണ വീതം മാത്രമാണ് നിയമസഭയിലെത്തിയത് എന്ന സീനിയോറിറ്റി ഘടകവും തിരുവഞ്ചൂരിന് അനുകൂലമാണ്.
മുന്‍പ് എ ഗ്രൂപ്പില്‍ സജീവമായിരുന്നെങ്കിലും അടുത്തകാലത്ത് കെ സി വേണുഗോപാല്‍ അനുകൂല നിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചിരുന്നത്.
കെ മുരളീധരന്, കെ സുധാകരന്, സണ്ണി ജോസഫ് . എന്‍ ശക്തന് തുടങ്ങി നേതാക്കള്‍ ചെന്നിത്തലയോ സതീശനോ മുഖ്യമന്ത്രിയാകുന്നതിന് പകരം ഒരു പുതിയ മുഖത്തെ പരിഗണിക്കണമെന്ന നിലപാടിലാണെന്നാണ് സൂചന.
കെ സി വേണുഗോപാലിന് നേരിട്ട് മുഖ്യമന്ത്രിയാകാന്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍, അദ്ദേഹത്തിന്റെ പിന്തുണ തിരുവഞ്ചൂരിലേക്ക് നീങ്ങാനാണ് സാധ്യത
ഇത്തരം ഒരു നീക്കം ഹൈക്കമാന്‍ഡിന് ആഭ്യന്തര ഗ്രൂപ്പ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും, സമവായ മുഖ്യമന്ത്രിയെ മുന്നോട്ടുവെക്കാനും സഹായകരമാകാമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടി കേരളത്തില്‍ ഉണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അത്. എല്ലാവർക്കും സ്വീകാര്യനായ ആള് കേരളത്തിന്റെ മുഖ്യമന്ത്രിയാകും. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം







