Spread the love

ചെന്നൈ: തമിഴ്നാട്ടിലെ വൻ വിജയത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ്ക്ക് നല്‍കിയ പൊലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു.

video
play-sharp-fill

ഫലം പ്രഖ്യാപിച്ച രാത്രിയാണ് വിജയ്ക്ക് കോണ്‍വോയ് ക്രമീകരണം ഏർപ്പെടുത്തിയത്. നടപടി വിജയുടെ അഭ്യർത്ഥനപ്രകാരം എന്ന് പൊലീസ് വൃത്തങ്ങള്‍ വിശദമാക്കുന്നത്.

മുഖ്യമന്ത്രി ആയി ചുമതല ഏറ്റെടുത്ത ശേഷം കോണ്‍വോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പൊലീസ് വൃത്തങ്ങള്‍ വിശദമാക്കുന്നത്. അതേസമയം രാത്രി വൈകിയും തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനകള്‍ വന്നതിന് പിന്നാലെ എഐഎഡിഎംകെ എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ സഖ്യ ചർച്ചകള്‍ തുടങ്ങിയതായാണ് വിവരം.

ഇരു പാർട്ടികളുടെയും നേതാക്കള്‍ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദല്‍ അവതരിപ്പിച്ച്‌ ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരു പാർട്ടികളുടെയും മുന്നിലുള്ളത്.

എംഎല്‍എമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസുകളില്‍ എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്. മുതിർന്ന നേതാക്കളുടെ മേല്‍നോട്ടത്തിലാണ് ഈ നീക്കം നടന്നത്.

എംഎല്‍എമാർ ആരുമായും ബന്ധപ്പെടാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് റിസോർട്ടില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.